Friday, 29 September 2017

മർക്കസ് മൂന്നാം സാദാത്ത് ഡേ ഇന്ന്


മർക്കസ്  മൂന്നാം  സാദാത്ത് ഡേ ഇന്ന് 



കാരന്തൂർ:

മർകസുസ്സഖാഫ ത്തിസ്സുന്നിയ്യ യിൽ  മൂന്നു വർഷമായി  നടത്തിവരുന്ന 
സാദാത്ത് ഡേ ഇന്ന് നടക്കും .
കേരളത്തിലെ എല്ലാ ഖബീലകളിലെയും സയ്യിദന്‍മാരെ മര്‍കസിലേക്ക് കൊണ്ടുവന്ന് അവര്‍ക്ക് ആദരവ് നല്‍കുകയും പുതിയ കാലത്ത് അവര്‍ നിര്‍വഹിക്കുന്ന സാമൂഹിക മുന്നേറ്റത്തിന്റെ വ്യത്യസ്ത തലങ്ങളെ ചര്‍ച്ച ചെയ്യുകയുമാണ് ഈ പരിപാടിയിലൂടെ നടത്തുന്നത്. 

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍,സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം,സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചരക്കാപറമ്പ്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍, സയ്യിദ് സ്വബൂര്‍ തങ്ങള്‍ അവേലം, കെകെ അഹമദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.

കേരളത്തിൽ IS  സാനിദ്യം സംശയിക്കുന്നു?
നാടുകാണി മഖ്‌ബറ പൊളിച്ച സലഫി ഭീകരരെ പിടികൂടുക:പ്രതിഷേധം ശക്തമാകുന്നു .



നാടുകാണി: നിലമ്പൂര്‍- ഗുഡല്ലൂര്‍ റോഡില്‍ നാടുകാണി ചുരത്തിലെ മഖാം ഇരുട്ടിന്റെ മറവിൽ അഞ്ജാതര്‍ പെളിച്ചു നീക്കി.
നിരവധി തീര്‍ഥാടകര്‍ സന്ദര്‍ശിക്കുന്ന അതി പുരാതനമായ ശൈഖ് മുഹമ്മദ് സ്വാലിഹ്(റ)ന്റെ ജാറത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ജാറം പൊളിച്ച് നീക്കിയ സലഫീ ഭീകരർ എന്ന് സംശയിക്കുന്നവർ  ജാറത്തിന്റെ മുകളിൽ  വാഴയും തെങ്ങും നട്ടു.
ഇന്നുരാവിലെയോടെയാണ് ജാറം പൊളിച്ച് നീക്കിയത് പരിസരവാസികള്‍ അറിയുന്നത്. രണ്ടാഴ്ച മുമ്പും ജാറത്തിനു നേരെ സമാനമായ രീതിയില്‍ ആക്രമണമുണ്ടായിരുന്നു. 
മഖാം അധികൃതര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2009 ല്‍ ജാറം പൊളിക്കാനെത്തിയ നാലു മുജാഹിദ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ബൈക്കിലെത്തിയ നാലംഗ സംഘം രാത്രി ജാറം പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ നൈറ്റ് പട്രോളിങ് സംഘമായിരുന്നു ഇവരെ പിടികൂടിയത്. തീവ്ര സലഫി ആശയക്കാരായിരുന്നു അറസ്റ്റിലായിരുന്നവര്‍. ഈ കേസ് നടന്നുവരികയാണ്. ഇതിനിടയിലാണ് ജാറത്തിനു നേരെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

ഏത് മതസ്ഥരുടെ കേന്ദ്രമായാലും  ഈ രീതിയിലുള്ള ആക്രമങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും മതവികാരങ്ങള്‍ വൃണപ്പെടുത്താനുതകുന്ന  പ്രവർത്തിയാണിതെന്നുമാണ്’ പൊതുജനാഭിപ്രായം. മഹത്തുക്കളായ സൂഫികളുടെ ഖബര്‍ കെട്ടി പൊക്കുന്നതും ഇവരെ ആദരിക്കുന്നതും അനിസ്‌ലാമികമാണെന്ന് വിശ്വസിക്കുന്നവരാണ് ഐ.എസ് ഉള്‍പ്പെടെയുള്ള തീവ്ര സലഫി ആശയക്കാര്‍.
ഐ.എസ് നടത്തുന്നതിന് സമാനമായ അക്രമസംഭവമാണ് നാടുകാണിയിലേതും. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ചരിത്രസ്മാരകങ്ങള്‍ക്കും ജാറമുകള്‍ക്കും നേരെ ഇത്തരത്തിലുള്ള തീവ്രവാദ അക്രമങ്ങള്‍ നടക്കാറുണ്ട്.
സലഫിസത്തിന്റെ ഉത്ഭവ കാലം മുതൽക്കേ പിൻതുടർന്നു പോരുന്നതും അവർക്ക് സ്വാധീനമുള്ളിടത്തെല്ലാം നടപ്പാക്കി വരുന്നതുമാണിത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കേരളാ മുസ്‌ലിം ജമാഅത്ത് വഴിക്കടവ് സര്‍ക്കിള്‍ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

വ്യാജ വാര്‍ത്തകൾ പ്രചരിക്കുന്നു .


വേങ്ങര ഉപതിരഞ്ഞെടുപ്പ് കാന്തപുരത്തിന്റെ യും സംഘടനയുടെയും പേരിൽ വ്യാജ വാര്‍ത്തകൾ പ്രചരിക്കുന്നു .







വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കാന്തപുരം വിഭാഗം ഇടതുപക്ഷത്തിനു പിന്തുണ പ്രഖ്യാപിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ഓണ്‍ലൈന്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണ് പരസ്യമായി അങ്ങനൊരു പ്രസ്ഥാവന നടത്തിയിട്ടുമില്ല ചില മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് മാത്രമാണ് ഈ വ്യാജ വാര്‍ത്തക്കു പിന്നില്‍ അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്താ ചാനലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.


 أسلام عليكم و  رحمة  الله و بركاته